15 May 2011

നമ്മുടെ മുഖ്യമന്ത്രിക് ഒരു കത്ത്!

സാര്‍, താങ്കള്‍ മുഖ്യമന്ത്രിയാകുന്നതില്‍ വളരെയധികം സന്തോഷിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. കോണ്‍ഗ്രെസ്സ്കാരുടെ കൂട്ടത്തില്‍ നിങ്ങളെക്കാള്‍ സത്യസന്ധനും, എളിമയുള്ളവനും ആയ മറ്റൊരു ലീഡര്‍ ഉണ്ടന്ന് എനിക്ക് തോന്നുല്ലില്ല. കേരളം അടുത്ത അഞ്ചുവര്‍ഷം ഭരിക്കുവാന്‍ മറ്റേതു കോണ്‍ഗ്രസ്‌ നേതാക്കളെക്കാള്‍ താങ്കളാണ് യോഗ്യന്‍. എല്ലാ ഭാവുകങ്ങളും!

എന്നാല്‍ താങ്കളുടെ ഭരണം അത്ര സുഗമമായിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. താങ്കളുടെ പാര്‍ടിയില്‍ തന്നേയ് പലരും ഈ സന്ദര്‍ഭം ശരിക്കും വിനിയോഗിക്കാന്‍ ശ്രമിക്കര്തിരിക്കില്ല്ലാ എന്ന് എന്റെ മനസ്സ് പറയുന്നു. പ്രതിപക്ഷ നേതാവാനെങ്കിലും, അച്ചുതാനന്ദന്‍ മുന്നോട്ടു വച്ചകാര്യങ്ങള്‍, ഓരോ കേരളയിന്റെയും ആവശ്യമാണ്. ക്രിമിനല്‍ കേസില്‍ കുടുങ്ങിയവരെയും, ലൈഗിക അപവാദങ്ങളില്‍ കുടുങ്ങിയവരെയും, ജനങ്ങളുടെ മേല്‍ ഇനി കെട്ടിവക്കരുത്.ഇത് പറയുമ്പോള്‍ വളരെ എളുപ്പമുള്ളതായി തോന്നാം. പക്ഷേ, താങ്കള്‍ക്കത്‌ എളുപ്പമല്ല.ശരിക്ക് പറഞ്ഞാല്‍ ഈ അവസ്ഥയെ ആണ് നാം ചെകുത്താനും കടലിനും ഇടയില്‍ എന്ന് വിളിക്കുന്നത്. ഒരു വശത്ത്, എല്ലാം നോക്കി കണ്ടിരിക്കുന്ന ഒരു ജനത, മറുവശത്ത് കിട്ടിയ സീറ്റ്‌ ഭൂരിപക്ഷം കാണിച്ചു അങ്ങയെ വിരട്ടുന്ന ഘടകകക്ഷികള്‍. ഓരോ സീറ്റും തങ്ങള്‍ക്കു വളരെ പ്രധാന പെട്ടതായത്കൊണ്ട് അങ്ങേക്ക് ഭരണത്തില്‍ തുടരാന്‍ അവരെയെല്ലാം സന്തോഷിപ്പിച്ചേ മതിയാകൂ. അവര്‍ കാണിച്ചുവച്ച പല കാര്യങ്ങളും, അങ്ങേക്ക് തല്പര്യമില്ലതേ തന്നേയ്, അങ്ങേക്ക് അന്ഗീകരിക്കേണ്ടി വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഒരു മന്ത്രിക്കെതിരേ അദ്ദേഹത്തിന്റെ ബന്ധു തന്നേയ് നടത്തിയ പരാമര്‍ശങ്ങള്‍. അങ്ങേക്കത് വിഴുങ്ങണ്ടി വന്നു. സത്യം നിങ്ങള്‍ക്കറിയാം.. പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.ഈ ജനാതിപത്യ സമ്പ്രദായത്തിന്റെ പരിമതികള്‍ ഞാന്‍ മനസിലാക്കുന്നു.

ഒരിക്കല്‍ നിങ്ങള്ക്ക് ഭരിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാല്‍, മടിച്ചു നില്കരുത്.. നെഞ്ചു വിരിച്ചു ഇറങ്ങി പോരണം. നിങ്ങളെ കേരളത്തിലെ ജനങ്ങള്‍ കൈയും നീട്ടി സ്വീകരിക്കും. അത് അഞ്ചു വര്ഷം വിഷുപ്പു ചുമക്കുന്നതിലും എത്രയോ ഭേദമാണ്..ഞന്‍ങള്‍ കൂടെയുണ്ടാകും..
എല്ലാ ഭാവഉകങ്ങളും നേരുന്നു.

കേരളത്തിലെ ജനങ്ങള്‍.

14 May 2011

ഒരു നേതാവിന്റെ തമാശ കേക്കണോ?

ഈ ബ്ലോഗ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്‌ ലീഡര്‍ രമേശ്‌ ചെന്നിത്തല നടത്തിയ ഒരു പ്രസ്താവനയാണ്. അദ്ദേഹം പറയുന്ന്നത് കേരളത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അടിസ്ഥാനം തകര്‍ന്നു എന്നാണല്ലോ. തലമറന്ന് എണന  തേക്കരുതു ലീഡര്‍! സ്വന്തം പാര്‍ടി എവിടേ നിക്കുന്നു എന്ന് താങ്കള്‍ മനസിലാക്കാതെ ഇത്തരം ഭോഷാത്തര്രം പറയുന്നത് നിര്‍ത്തിക്കൂടേ. മത്സരിച്ച 78 സീറ്റില്‍, 38 മാത്രം ജയിച്ചുവന്ന നിങ്ങളുടെ പാര്‍ട്ടി, ഇത്തരം തമാശകള്‍ പറഞ്ഞു കേരളീയരെ ഇനിയും ചിരിപ്പുക്കുന്നത് നിര്‍ത്തിക്കൂടേ.സ്വന്തം കാലിന്നടിയിലേ മണ്ണ് ഊര്‍ന്നു പോഗുന്നത് ഇനിയും നിങ്ങള്ക്ക് മനസില്ലന്നുണ്ടോ?കള്ളനും, കൊള്ളിവേപ്പുകാരനും കൂടെ എന്തും മറന്നു കൂടെ നില്‍കുമ്പോള്‍, നിങ്ങള്‍ മനസിലാക്കിയില്ല നിങ്ങള്‍ ഒരു പ്രബുദ്ധരായ ഒരു ജനതയെ ആണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന്. കേരളത്തിലെ ജനങ്ങള്‍ നിങ്ങള്‍ എന്ത് പറഞ്ഞാലും കേള്‍ക്കുന്നവരാനെന്ന ആ ധാര്‍ഷ്ട്യം നിങ്ങള്ക്ക് തന്നെ ആപത്തായി. സാധാരണഗതിയില്‍ വളരെ എളുപത്തില്‍ ജയിക്കണ്ട നിങ്ങളുടെ പാര്‍ട്ടി എന്തുകൊണ്ടാണ് കേരളത്തില്‍ വെള്ളം കുടിച്ചതെന്നു നിങ്ങള്‍ ഒരു ആത്മപരിശോധന നടത്തണം.അല്ലാതെ, പ്രതിപക്ഷം എന്ത്കൊണ്ടാണ്   തോറ്റതെന്ന് നോക്കാനല്ല ഇപ്പോള്‍ തുനിയേണ്ടത്. 
ഹരിപാട് വോട്ടെണ്ണി തുടങ്ങിയപ്പോള്‍ നിങ്ങളുടെ മുഖത്ത് കണ്ട ആ പരിഭ്രമവും, വിയര്‍പ്പും എനിക്ക് വ്യക്തമായി കാണാന്‍ കഴിയും. പ്രമുഖരായ നിങ്ങളുടെ നേതാക്കള്‍ അവകാശപെട്ടതുപോലുള്ള ആയ വിജയം എവിടേ പോയി? ഇനിയെങ്കിലും നിങ്ങള്‍ പഠിക്കണം. 
കിട്ടിയ അവസരം പാഴാക്കാതെ നല്ല ഭരണം കാഴ്ചവച്ചു നിങ്ങള്‍ മാറാന്‍ ശ്രമിക്കുക..നിങ്ങള്ക്ക് ഭരണം കിട്ടിയത് എന്തുകൊണ്ടാണെന്ന് അറിയാനുള്ള വിജ്ഞാനം കേരളത്തിലുള്ളവര്‍ക്ക് ഉണ്ട്, നേതാവേ!